ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വാഴനട്ട് പൗരസമിതി
ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വാഴനട്ട് പൗരസമിതി

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലക്ക് സമീപം ജല അതോറിറ്റി റോഡിന് കുറുകെ പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴിയില്‍ പൗരസമിതി വാഴ നട്ട് പ്രതിഷേധിച്ചു. പൊളിച്ച ഭാഗം 6 മാസം കഴിഞ്ഞിട്ടും ടാര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധം. കുഴിയെടുത്ത ഭാഗങ്ങളില്‍ പൈപ്പ് ഇട്ടിരുന്നെങ്കിലും ടാര്‍ ചെയ്യാതിരുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിരുന്നു. റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതികൃതര്‍ക്കും ജല അതോരിറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കുഴി ടാര്‍ ചെയ്തില്ലെങ്കില്‍ ജല അതോറിറ്റി ഓഫീസ് ഉപരോധത്തിലേയ്ക്ക് കടക്കാനാണ് പൗരസമിതിയുടെ തീരുമാനം.
What's Your Reaction?






