കട്ടപ്പന അമ്പാടിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്റ്റംബര്‍ 7 ന്
കട്ടപ്പന അമ്പാടിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്റ്റംബര്‍ 7 ന്

ഇടുക്കി: കട്ടപ്പന അമ്പാടിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്റ്റംബര്‍ 7 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളുപ്പിന് 5.30 ന് നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഡി എച്ച് രാഹുല്‍ കൃഷ്ണന്‍ പോറ്റിയുടെ മുഖ്യ കാര്‍മികത്വം വഹിക്കും. ക്ഷേത്രം ശാന്തി രജേഷ് ആചാരിയുടെയും മറ്റ് തിരുമേനിമാരുടെയും പങ്കാളിത്തത്തില്‍ 1008 നാളികേരത്തിന്റെ അതിശ്രേഷ്ഠ മഹാഗണപതി ഹോമവും സഹസ്രനാമ അര്‍ച്ചനയും നടക്കും. വാര്‍ത്താ സമ്മേളത്തില്‍ ക്ഷേത്രം മേല്‍ശാന്തചി ഡി.എച്ച് രാഹുല്‍ കൃഷ്ണന്‍, പ്രസിഡന്റ് അശോക് കുമാര്‍, സെക്രട്ടറി സുബാഷ് രാമന്‍കുട്ടി, ട്രഷറര്‍ ശശികുമാര്‍ മുല്ലകുമാര്‍ കമ്മിറ്റിയംഗം കെ.വി വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






