കുരുമുളക് മോഷണം: വ്യാപാരി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കുരുമുളക് മോഷണം: വ്യാപാരി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

Mar 1, 2024 - 23:25
Jul 8, 2024 - 23:43
 0
കുരുമുളക് മോഷണം: വ്യാപാരി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
This is the title of the web page

കട്ടപ്പന : കട്ടപ്പന, തങ്കമണി മേഖലകളിലെ വീടുകളില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച സംഘത്തെയും വ്യാപാരിയേയും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. മോഷണസംഘത്തില്‍പ്പെട്ട കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍, കട്ടപ്പന കല്യാണണ്ട് പയ്യംപളളിയില്‍ രഞ്ജിത്, വാഴവര കൗന്തി കുഴിയത്ത് ഹരികുമാര്‍ എന്നിവരും മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജംഗ്ഷന്‍ പുത്തൻപുരക്കൽ സിംഗിള്‍മോന്‍ എന്നിവരാണ് അറസ്റ്റിലായത്. സിംഗിള്‍മോന്റെ കടയില്‍ നിന്ന് കുരുമുളക് പൊലീസ് കണ്ടെടുത്തു.
ഇയാള്‍ സ്ഥിരമായി മോഷണമുതല്‍ വാങ്ങി വ്യാപാരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. തങ്കമണി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതികള്‍ മോഷ്ടിച്ച മലഞ്ചരക്ക് സാധനങ്ങളും സിംഗിള്‍മോഷന്‍ വാങ്ങി കച്ചവടം െചയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow