കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ക്യാമ്പ് എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ക്യാമ്പ് എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. കെപിസിസിയുടെ ആഹ്വാനപ്രകാരം മിഷന്‍ 2025 എന്ന പേരില്‍ നടക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ പങ്കെടുക്കും. 2025ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജമാകുക എന്ന ലക്ഷ്യമാണ് ക്യാമ്പിനുള്ളത്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും, മുന്‍ എംഎല്‍എ എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്നും മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പറഞ്ഞു.
What's Your Reaction?






