എസ്.എന്‍. ഡി.പി ശാഖാ യോഗം 4562-ാം നമ്പര്‍ കട്ടപ്പന നോര്‍ത്ത് ബാലവേദി പ്രവേശനോത്സവം
എസ്.എന്‍. ഡി.പി ശാഖാ യോഗം 4562-ാം നമ്പര്‍ കട്ടപ്പന നോര്‍ത്ത് ബാലവേദി പ്രവേശനോത്സവം

ഇടുക്കി: എസ്.എന്‍. ഡി.പി ശാഖാ യോഗം 4562-ാം നമ്പര്‍ കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ബാലവേദി കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു . യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സര്‍വ്വ മനുഷ്യരെയും തുല്യമായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുക, സഹായ മനോഭാവമുള്ളവരായി സമൂഹത്തില്‍ ജീവിക്കുക തുടങ്ങിയ ഗുരു ദര്‍ശനങ്ങളെ നിത്യ ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടതാണ്. ഗുരുവിന്റെ പാഠങ്ങള്‍ ചെറുപ്രായത്തിലെ ഉള്‍ക്കൊണ്ട് സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ബാലവേദികള്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം സ്വീകരിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. 80 ഓളം കുട്ടികള്‍ ബാലവേദിയില്‍ പ്രവേശനം നേടി.
ശാഖാ പ്രസിഡന്റ് ജോഷി കുറ്റടാ, ശാഖ വൈസ് പ്രസിഡന്റ് കെ എസ് രാജീവ്, ശാഖാ സെക്രട്ടറി മനോജ് പതാലില്‍, വനിതാ സംഘം സെക്രട്ടറി സിന്ധു സുരേഷ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വി ബി ജോബി, കുമാരിസംഘം സെക്രട്ടറി ആവണി പ്രമോദ്,സിഎസ് അജേഷ്,ശ്രീനിവാസന്‍ ഇടക്കൊത്ത്,തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






