കട്ടപ്പന വള്ളക്കടവിലെ വാകമരം നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരുംചേര്‍ന്ന് മുറിച്ചുനീക്കി
കട്ടപ്പന വള്ളക്കടവിലെ വാകമരം നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരുംചേര്‍ന്ന് മുറിച്ചുനീക്കി

ഇടുക്കി: കട്ടപ്പന വള്ളക്കടവ് ജങ്ഷനിലെ അപകടാവസ്ഥയിലായ വാകമരം നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും ചേര്‍ന്ന് മുറിച്ചുനീക്കി. ചുവടുദ്രവിച്ച മരം ഏതുസമയവും നിലംപൊത്താറായ നിലയിലായിരുന്നു. മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങി മരംമുറിച്ചത്. ദേശീയപാതയോരത്ത് നിന്നിരുന്ന മരത്തിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നു. ചുവട് ദ്രവിച്ചതോടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞിരുന്നത് നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരുന്നു. തുടര്‍ന്നാണ് നൂറിലേറെ പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഒപ്പിട്ട നിവേദനം നഗരസഭയ്ക്ക് നല്‍കിയത്. എന്നാല്‍ ദേശീയപാത അതോറിറ്റി മരംമുറിക്കാന്‍ അനുമതി നല്‍കേണ്ടതെന്ന വാദമുയര്‍ത്തി നഗരസഭ ഒഴിഞ്ഞുമാറി. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ മരം മുറിച്ചുനീക്കുകയായിരുന്നു.
What's Your Reaction?






