കട്ടപ്പന വിദേശമദ്യ ശാലയ്ക്ക് സമീപം തള്ളിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു
കട്ടപ്പന വിദേശമദ്യ ശാലയ്ക്ക് സമീപം തള്ളിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു

ഇടുക്കി: കട്ടപ്പന വിദേശമദ്യ ശാലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ഇവിടെ മാലിന്യം തള്ളല്‍ രൂക്ഷമായ കാര്യം മാധ്യമങ്ങള്‍ അധികാരികളുടെ മുന്നില്‍ എത്തിച്ചിരുന്നു. തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്തത്. വാഹനങ്ങളിലെത്തി രാത്രിയുടെ മറവില്‍ വലിയ തോതില്‍ മേഖലയില്‍ മാലിന്യം തള്ളിയിരുന്നു. സ്ഥലമുടമയോട് ഇവിടം വേലികെട്ടി തിരിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉടമ തയ്യാറായിരുന്നില്ല. ഇതോടെ വീണ്ടും സ്ഥലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഥലം സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ ജെസിബി ഉപയോഗിച്ചാണ് മാലിന്യം നീക്കം ചെയ്തത്. ഇവിടെ മാലിന്യം തള്ളരുതെന്നുള്ള ബോര്‍ഡുകളും സ്ഥാപിക്കും.
What's Your Reaction?






