കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര: ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തില്‍ പീതാംബരദീക്ഷ സമര്‍പ്പണം നടത്തി

കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര: ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തില്‍ പീതാംബരദീക്ഷ സമര്‍പ്പണം നടത്തി

Dec 15, 2025 - 13:46
 0
കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര: ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തില്‍ പീതാംബരദീക്ഷ സമര്‍പ്പണം നടത്തി
This is the title of the web page

ഇടുക്കി: ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തിന്റെ കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര 20ന് ആരംഭിക്കും. പദയാത്രയ്ക്ക് മുന്നോടിയായി തീര്‍ഥാടകര്‍ക്കായി പീതാംബരദീക്ഷ സമര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ ആശ്രമത്തില്‍ ശാന്തിഹവനം, വിശേഷാല്‍ ഗുരുപൂജ, പുഷ്പാഞ്ജലി എന്നിവ നടന്നു. ഗുരുപ്രകാശം സ്വാമി പദയാത്രികര്‍ക്കുള്ള ദീക്ഷാസമര്‍പ്പണം നടത്തി. സമൂഹ പ്രാര്‍ഥനയ്ക്കുശേഷം സത്സംഗവും നടന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കരുണാപുരം പഞ്ചായത്തംഗം പി എസ് ബിനു, ചക്കുപള്ളം പഞ്ചായത്തംഗം എം എസ് പ്രദീപ് എന്നിവരെ അനുമോദിച്ചു. ഉടുമ്പന്‍ചോല ശാഖായോഗത്തില്‍നിന്ന് റിക്ഷാവാഹനം ആശ്രമത്തില്‍ സമര്‍പ്പിച്ചു. പദയാത്ര സമിതി ചെയര്‍മാന്‍ കെ എന്‍ തങ്കപ്പന്‍, വൈസ് ചെയര്‍മാന്‍ ഇന്ദിരാ വിജയന്‍ കണ്‍വീനര്‍ പി എന്‍ രവിലാല്‍, ട്രഷറര്‍ വി കെ സത്യവൃതന്‍, സെക്രട്ടറി എസ് ശരത്, സജേഷ് ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.
20ന് രാവിലെ 5.30 മുതല്‍ ആശ്രമത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. 7ന് എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ ഭാരവാഹികള്‍ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 29ന് ശിവഗിരിയില്‍ യാത്ര എത്തിച്ചേരും. തുടര്‍ന്ന് മൂന്നുദിവസത്തെ ചടങ്ങുകളില്‍ തീര്‍ഥാടകര്‍ പങ്കെടുക്കും. ആശ്രമം സെക്രട്ടറി ഗുരുപ്രകാശം സ്വാമി നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow