കട്ടപ്പന വലിയകണ്ടം ശ്രീലക്ഷ്മിവിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷികവും കുടുംബസംഗമവും
കട്ടപ്പന വലിയകണ്ടം ശ്രീലക്ഷ്മിവിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷികവും കുടുംബസംഗമവും

ഇടുക്കി: കട്ടപ്പന വലിയകണ്ടം ശ്രീലക്ഷ്മിവിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം കെ ശശിധരന്‍ അധ്യക്ഷനായി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ഹരി എസ് നായര്‍, വൈസ് പ്രസിഡന്റ് രമേഷ് പി. ആര്‍, നഗരസഭ കൗണ്‍സിലര്‍ രജിത രമേശ്, വനിതാസമാജം പ്രസിഡന്റ് സിന്ധു സിബി, സെക്രട്ടറി രാധിക രാജേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






