വിശ്വകര്‍മ മഹാസഭ ഇരട്ടയാര്‍ ശാഖയുടെ 60-ാം വാര്‍ഷികം ആഘോഷിച്ചു

വിശ്വകര്‍മ മഹാസഭ ഇരട്ടയാര്‍ ശാഖയുടെ 60-ാം വാര്‍ഷികം ആഘോഷിച്ചു

May 25, 2025 - 15:59
May 25, 2025 - 17:12
 0
വിശ്വകര്‍മ മഹാസഭ ഇരട്ടയാര്‍ ശാഖയുടെ 60-ാം വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: അഖില കേരളാ വിശ്വകര്‍മ്മ മഹാസഭ ഇരട്ടയാര്‍ ശാഖയുടെ 60-ാമത് വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് കെ വി ലെനിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് എം കെ വിജയന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി സത്യന്‍ ജി മുഖ്യപ്രഭാഷണം നടത്തി. 60 വര്‍ഷത്തെ ശാഖയുടെ പ്രവര്‍ത്തനത്തെ സൂചിപ്പിച്ച് 60 മണ്‍ചിരാതുകള്‍ തെളിച്ചു. കമ്മിറ്റിയംഗം രഘുനാഥനും സംഘവും ഭാഗവത പാരായണവും വിശ്വകര്‍മ സ്തുതിയും ആലപിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി പ്രസാദ് ജി, വി കെ ബിജു, എസ് മധു, സുഭാഷിണി സുകുമാരന്‍, നളിനി രാജന്‍, രാജേഷ് എം എം, സിന്ധു രാജേഷ്, ഷീജ ബിജു, രാമചന്ദ്രന്‍ പി, കെ. വാസുക്കുട്ടന്‍, രോഹിണി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow