ചെറുതോണി ആലിന്‍ച്ചുവട്ടില്‍ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയില്‍
ചെറുതോണി ആലിന്‍ച്ചുവട്ടില്‍ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയില്‍
ഇടുക്കി: ചെറുതോണി ആലിന്‍ച്ചുവട്ടില്‍ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. 2025 സെപ്റ്റംബറില്‍ പെയ്ത കനത്ത മഴയിലാണ് പൂത്തോട്ടിപ്പറമ്പില്‍ രതിക ബിനുവിന്റെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് റോഡില്‍ പതിച്ചത്. സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ സാധിക്കാത്തതിനാല്‍ ഗ്യാസ് വിതരണത്തിനായി വാഹനമെത്താത്തതിനാല്‍ ഇവരുള്‍പ്പെടെ 30 കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ഗ്യാസ് ലഭിക്കാനായി ദൂരെയുള്ള സ്ഥലങ്ങളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത് പ്രായമായവര്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിലവില്‍ മണ്ണ് നീക്കം ചെയ്താല്‍ വീട് ഇടിഞ്ഞുവീഴുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പ്രദേശവാസി മുഖ്യമന്ത്രി, എംഎല്‍എ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും നടപടയില്ല. ലൈഫ് ഭവനപദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളോടൊപ്പം കഴിയുന്ന രതികയുടെ കുടുംബം വലിയ ആശങ്കയിലാണ്. 16 വര്‍ഷം മുമ്പ് ഭര്‍ത്താവ് ബിനു മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം രതികയ്ക്കാണ്. വീട് തകരുമെന്ന ഭീതിയില്‍ കഴിയുന്ന കുടുംബത്തിനും ഗതാഗതപ്രതിസന്ധി നേരിടുന്ന പ്രദേശവാസികള്‍ക്കും ആശ്വാസമാകാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നന്നാണ് ആവശ്യം.
What's Your Reaction?