പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ മിഷന്‍ഫെസ്റ്റ് നടത്തി 

പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ മിഷന്‍ഫെസ്റ്റ് നടത്തി 

Oct 25, 2026 - 11:06
 0
പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ മിഷന്‍ഫെസ്റ്റ് നടത്തി 
This is the title of the web page

ഇടുക്കി: പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ മിഷന്‍ ഞായറാഘോഷവും മിഷന്‍ഫെസ്റ്റും നടത്തി. ഫെസ്റ്റില്‍ വൈവിധ്യമാര്‍ന്ന കാര്‍ഷികവിഭവങ്ങളുടെ പ്രദര്‍ശനസ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കപ്പ, കാച്ചില്‍, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗവിളകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ സ്റ്റാളുകളില്‍ ലഭ്യമാക്കി. കമ്പത്തുനിന്ന് എത്തിച്ച പനീര്‍ മുന്തിരിയുടെ മുന്തിരികോര്‍ണറും പള്ളിയില്‍ തയാറാക്കിയ കേരമീന്‍ അച്ചാറും പ്രധാന ആകര്‍ഷണങ്ങളായി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ സ്റ്റാളുകളിലെ വിഭവങ്ങള്‍ വിറ്റുതീര്‍ന്നു. ഇടവക വികാരി ഫാ. ജോസഫ് പൗവത്തില്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി അഗസ്റ്റിന്‍, കൈക്കാരന്മാരായ സിബി പോരിമറ്റം, ജോണി വലിയവീട്ടില്‍, സിസ്റ്റര്‍ ജൂലീ, സിസ്റ്റര്‍ സൗമ്യ, സോണി ടോമി, സോഫി ബാബു, മഞ്ജു സജി, ബിന്‍സി ബിനു, സുമി ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow