അണക്കര മൈലാടുംപാറ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ പൂജ നടത്തി
അണക്കര മൈലാടുംപാറ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ പൂജ നടത്തി
ഇടുക്കി: അണക്കര മൈലാടുംപാറ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിജയദശമി മഹോത്സവത്തിന് തുടക്കമായി. പൂജവെപ്പ് ദിനമായ ഞായറാഴ്ച നടന്ന സര്‍വൈശ്വര്യ പൂജയ്ക്ക് മേല്‍ശാന്തി അഖില്‍ മേനാശേരി, ശ്യാംദാസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മഹാനവമി ദിവസമായ 20ന് രാവിലെ 7.30മുതല്‍ വാഹനപൂജയും വൈകിട്ട് 6.30ന് ആയുധപൂജയും ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ 8ന് സരസ്വതി പൂജ നടക്കും. തുടര്‍ന്ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടക്കും. പ്രസിഡന്റ് വിനോദ് കെ ജെ , വൈസ് പ്രസിഡന്റ് അനീഷ് എ സി, സെക്രട്ടറി സി എസ് പ്രസാദ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വനിതാ സംഘം പ്രസിഡന്റ് ഷീബ വിനോദ്, സെക്രട്ടറി ലിറ്റ സന്തോഷ്, വൈസ് പ്രസിഡന്റ് ബീന മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?