സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം: 20ന് റാലിയും പൊതുസമ്മേളനം

സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം: 20ന് റാലിയും പൊതുസമ്മേളനം

Oct 19, 2026 - 14:13
 0
സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം: 20ന് റാലിയും പൊതുസമ്മേളനം
This is the title of the web page

ഇടുക്കി: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്നും കലക്ടറുടെ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ജനാധിപത്യം അട്ടിമറിച്ച തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്നും സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ പിന്‍വലിക്കണമെന്നും സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 297 പ്രതിനിധികളും 25 ജില്ലാ കമ്മിറ്റിയംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു. സമാപന ദിനമായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സുല്‍ത്താന്‍കട, അണക്കര ഏഴാംമൈലില്‍ എന്നിവിടങ്ങളില്‍നിന്നായി ആരംഭിക്കുന്ന റാലികളില്‍ 10,000 പേര്‍ അണിനിരക്കും. തുടര്‍ന്ന് അണക്കര ടൗണില്‍ നടക്കുന്ന പൊതുസമ്മേളനവും സംസ്ഥാന പ്രസിഡന്റും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. നേതാക്കളായ കെ കെ ജയചന്ദ്രന്‍, എം എം മണി, സി വി വര്‍ഗീസ്, കെ പി മേരി, കെ എസ് മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന്  സംഘാടക സമിതി ഭാരവാഹികളായ ടി എസ് ബിസി, കെ ആര്‍ സോദരന്‍, സതീഷ് ചന്ദ്രന്‍, ഐപ്പ് ജോസഫ് എന്നിവര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow