കട്ടപ്പന വെള്ളയാംകുടിയില്‍ ഹില്ലി അക്വ ഔട്ട്‌ലെറ്റ് തുറന്നു
കട്ടപ്പന വെള്ളയാംകുടിയില്‍ ഹില്ലി അക്വ ഔട്ട്‌ലെറ്റ് തുറന്നു
ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ ഹില്ലി അക്വ ഔട്ട്‌ലെറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. ഹില്ലി അക്വ ഫാക്ടറിയും വെള്ളയാംകുടിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 7.5 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. ആദ്യഘട്ടത്തില്‍ പ്രതിദിനം 50,000 കുപ്പി വെള്ളം ഉല്‍പാദിപ്പിക്കും. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു. പ്രകൃതി സൗഹൃദ കുപ്പികളില്‍ കുടിവെള്ള വിതരണം ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അര ലിറ്റര്‍ മുതല്‍ അഞ്ച് ലിറ്റര്‍ വരെയുള്ള അളവില്‍ ഔട്ട്‌ലെറ്റില്‍നിന്ന് കുടിവെള്ളം ലഭ്യമാണ്. ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, കെ പി സുമോദ്, ഷാജി കൂത്തോടിയില്‍, സി ആര്‍ മുരളി, ടോമി ജോര്‍ജ്, ഷാജി പാലത്തിനാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?