ശാന്തന്‍പാറയിലെ വയോധികര്‍ക്ക് ഗ്ലുക്കോമീറ്റര്‍ നല്‍കി

ശാന്തന്‍പാറയിലെ വയോധികര്‍ക്ക് ഗ്ലുക്കോമീറ്റര്‍ നല്‍കി

Mar 12, 2026 - 13:01
 0
ശാന്തന്‍പാറയിലെ വയോധികര്‍ക്ക് ഗ്ലുക്കോമീറ്റര്‍ നല്‍കി
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ പ്രമേഹരോഗികളായ വയോധികര്‍ക്ക് സൗജന്യമായി ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു. ഇവര്‍ക്ക് സ്വന്തമായി വീട്ടിലിരുന്ന് രക്തത്തിലെ പ്രമേഹനില പരിശോധിക്കാന്‍ സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ട് ദേവികുളം ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി ആരംഭിച്ചത്. 454 പേര്‍ക്ക് ഉപകരണം നല്‍കി. രോഗനിയന്ത്രണത്തിനുപുറമേ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താനും സാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഗ്ലുക്കോ മീറ്ററിന്റെ ഉപയോഗം സംബന്ധിച്ച് ഡോ. ഷെറിന്‍ പരിശീലനം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു ജെ, വി വി ഷാജി, ത്രിതല പഞ്ചായത്തംഗങ്ങള്‍, വയോജനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow