കട്ടപ്പനയില്‍ ബിജെപി മാര്‍ച്ചും ധര്‍ണയും

കട്ടപ്പനയില്‍ ബിജെപി മാര്‍ച്ചും ധര്‍ണയും

Mar 19, 2024 - 23:38
Jul 5, 2024 - 23:41
 0
കട്ടപ്പനയില്‍ ബിജെപി മാര്‍ച്ചും ധര്‍ണയും
This is the title of the web page

ഇടുക്കി: ജനം ടിവിയുടെ സംവാദ പരിപാടിയായ ജനസഭക്കുനേരെയുണ്ടായ സി.പി.എം അതിക്രമത്തിലും, ബിജെപി നേതാക്കളെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിനുമെതിരെ ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ബിജെപി ജില്ല ആക്ടിംഗ് പ്രസിഡന്റ് സി.എസ് സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച്ചയാണ് കട്ടപ്പനയില്‍ നടന്ന ജനസഭയില്‍ ബിജെപി ,സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമം നടന്നത് . സംഭവത്തില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശ്രീനഗരി രാജന്‍ ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് പ്രസാദ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരിരാജന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ്, നേതാക്കാളായ ഷാജി നെല്ലിപ്പറമ്പില്‍, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow