കട്ടപ്പന നഗരസഭ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി വക മാറ്റുന്നതായി ആരോപണം

കട്ടപ്പന നഗരസഭ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി വക മാറ്റുന്നതായി ആരോപണം

Feb 26, 2024 - 18:11
Jul 9, 2024 - 18:30
 0
കട്ടപ്പന നഗരസഭ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി വക മാറ്റുന്നതായി ആരോപണം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി വകമാറ്റുന്നതിന് ശ്രമം നടക്കുന്നതായി ആരോപണം. 1999 ല്‍ കട്ടപ്പന പഞ്ചായത്തായിരുന്ന കാലത്താണ് പുളിയന്‍മല അമ്പലപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ കൈയ്യില്‍ നിന്നും ഒന്നര ഏക്കര്‍ സ്ഥലം വിലയ്ക്ക് വാങ്ങിയത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ സ്ഥലം പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. ഇതിനിടെ സ്ഥലം വിറ്റയാള്‍ നഗരസഭയ്‌ക്കെതിരെ കോടതിയെ സമീപിച്ചു. കഴിഞ്ഞ ബജറ്റില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പുളിയന്‍മലയില്‍ സ്ഥാപിക്കാനായി തുക വകയിരുത്തിയിരുന്നു. പ്ലാന്റ് നിര്‍മിക്കുന്നത് ഈ ഭൂമി വകമാറ്റിയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.കഴിഞ്ഞ ദിവസം സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കിയത് സംശയമുളവാക്കുന്നതാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. പുനരധിവാസത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഉത്തരവ് പ്രകാരമാണ് സ്ഥലം വെട്ടിത്തെളിച്ചതെന്ന് വൈസ് ചെയര്‍മാന്‍ കെ.ജെ ബെന്നി പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow