പ്ലസ്ടു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ്: എസ്‌തേര്‍ മരിയ ടോമിയുടെ 'ഇമ്മിണി ബല്യ' വിജയം

പ്ലസ്ടു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ്: എസ്‌തേര്‍ മരിയ ടോമിയുടെ 'ഇമ്മിണി ബല്യ' വിജയം

Jun 2, 2026 - 15:00
Jun 2, 2026 - 15:03
 0
പ്ലസ്ടു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ്: എസ്‌തേര്‍ മരിയ ടോമിയുടെ 'ഇമ്മിണി ബല്യ' വിജയം
This is the title of the web page

ഇടുക്കി: പ്ലസ്ടു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ എസ്‌തേര്‍ മരിയ ടോമി 'ഇമ്മിണി ബല്യ വിജയ'ത്തിന് ഇരട്ടിമധുരം. മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് സയന്‍സ് വിഷയത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് എസ്‌തേര്‍ പറയുന്നു. പ്ലസ്ടുവിന് പുറമേ എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷകളിലും എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. വെള്ളയാംകുടി സ്‌കൂളില്‍ എസ്‌തേര്‍ ഉള്‍പ്പെടെ 27 വിദ്യാര്‍ഥികളാണ് ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ് നേടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് എസ്‌തേര്‍ പറയുന്നു. പിഡബ്ല്യുഡി റിട്ട. ഉദ്യോഗസ്ഥന്‍ വെള്ളയാംകുടി ഇടയാല്‍ ടോമി ജോസഫിന്റെയും വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ അധ്യാപിക ഫിലോമിന ടോമിയുടെയും മകളാണ്. അലീന, മോനി, ദാനിയേല്‍ എന്നിവരാണ് സഹോദരങ്ങള്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow