കട്ടപ്പന സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ആധാരം എഴുത്ത് അസോസിയേഷന്‍ ധര്‍ണ
കട്ടപ്പന സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ആധാരം എഴുത്ത് അസോസിയേഷന്‍ ധര്‍ണ

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരം എഴുത്തുകാര്‍ കട്ടപ്പന സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചു. ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം കെ.സി.തോമസ് സമരം ഉദ്ഘാടനം ചെയ്തു. രേഖകളുടെ അനന്യതയും സുരക്ഷിതത്വവും തകര്‍ക്കുന്ന, ആധാരം എഴുത്ത് തൊഴില്‍ നഷ്ടപ്പെടുത്തുന്ന ടെംപ്ലേറ്റ് സംവിധാനത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് ബെന്നി കല്ലൂപ്പുരയിടം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.വേണുഗോപാലന്‍ നായര്‍ , ജയ്‌മോന്‍ വര്‍ഗീസ്, കെ.എ അജിത്, എ.വി.ജയദേവന്‍, ആര്‍ എസ് അനീഷ്, ബെന്നി വാഴച്ചാലില്‍, എ.രാധാമണി, പി.എസ് സോജന്‍, ജോയി പതിപ്പളളി,തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






