കട്ടപ്പനയിൽ മലമുകളിൽ നിന്ന് ജനവാസമേഖലയിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.
കട്ടപ്പനയിൽ മലമുകളിൽ നിന്ന് ജനവാസമേഖലയിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.

ഇടുക്കി: കട്ടപ്പന കുന്തളംപാറയിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെ മലമുകളിൽ നിന്ന് പാറ അടർന്ന് ജനവാസ മേഖലയിലേക്ക് വീണു. പാറകഷ്ണം മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അടിവാരത്ത് താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ രാത്രി മാറ്റി പാർപ്പിച്ചു. മലയുടെ ഏറ്റവും മുകളിൽ പാളികളായി ഇരുന്ന പാറകളിൽ ഒന്നാണ് താഴേക്ക് അടർന്നു വീണത്. ഇതിനു മുൻപും ഈ ഭാഗത്ത് ചെറിയ തോതിൽ പാറകൾ അടർന്ന് വീണ സംഭവം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. അപകട സാധ്യത നിലനിൽക്കുന്നതിനാൽ ആളുകളോട് ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചു.
What's Your Reaction?






