വയോമിത്രം വാര്‍ഷികവും വയോജന സംഗമവും: പങ്കെടുത്തത് 600ലേറെ വയോജനങ്ങള്‍
വയോമിത്രം വാര്‍ഷികവും വയോജന സംഗമവും: പങ്കെടുത്തത് 600ലേറെ വയോജനങ്ങള്‍

ഇടുക്കി: കട്ടപ്പന നഗരസഭ വയോമിത്രം വാര്‍ഷികവും വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. ഓര്‍മച്ചെപ്പ് എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ 600ലേറെ വയോജനങ്ങള്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, കൗണ്‍സിലര്‍മാരായ ജെസി ബെന്നി, രാജന്‍ കാലാച്ചിറ, ധന്യ അനില്‍, തങ്കച്ചന്‍ പുരയിടം, സുധര്‍മ മോഹനന്‍, ബിന്ദുലതാ രാജു, സജിമോള്‍ ഷാജി, രജിത രമേഷ്, പ്രശാന്ത് രാജു, ബിനു കേശവന്‍, ഡോ. ഐറിന്‍ എലിസബത്ത്, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ ഷിന്റോ ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ സോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സമ്മാനദാനവും സ്‌നേഹവിരുന്നും നടന്നു.
What's Your Reaction?






