വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുതീ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുതീ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇടുക്കി : കോവിൽമല വനം സംരക്ഷണ സമിതിയുടെയും മുരിക്കാട്ട്കുടി ട്രൈബൽ ഹൈസ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും നേതൃത്വത്തിൽ കാട്ടുതീ ബോധവത്കരണ പരിപാടി നടന്നു. അയ്യപ്പൻ കോവിൽ റേഞ്ച് ഓഫീസർ അരുൺ കുമാർ ഇ. ഡി. ഉദ്ഘാടനം ചെയ്തു. വേനൽ കടുത്തതോടെ വനത്തിൽ തീ പടരുന്ന സാഹചര്യത്തിലാണ് ബോധത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തിന് ശേഷം വിദ്യാർത്ഥികളും വി എസ് എസ് പ്രവർത്തകരും സംയുക്തമായി സ്വരാജിൽ റാലി സംഘടിപ്പിച്ചു. കാഞ്ചിയാർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റിൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോവിൽമല വി എസ് എസ് ചെയർമാൻ ജെയ്മോൻ കോഴിമല ,പ്രധാനാദ്ധ്യാപിക സുനു പ്രവീൺ, ലിൻസി ജോർജ് അനിൽകുമാർ ,സജീഷ് രാജ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






