നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ 69-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ നടത്തും. സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണിക്കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. പി.ജി.ദിവാകരന്‍ നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിച്ചു. സേവനത്തില്‍ നിന്ന് വിരമിക്കുന്ന കായികാധ്യാപകന്‍ സുരേഷ് ബാബുവിന് യാത്രയയപ്പ് നല്‍കി. ബിന്ദു എന്‍, ബിനു സി.പി. ആന്‍സമ്മ ചാക്കോ, അനൂപ് പി.എസ്., എല്‍ദോ രഞ്ജിത്ത് ജേക്കബ്, ജിഷ എം.ജി, പി.എസ്.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






