കെ.പി.എസ്.എച്ച്.എ. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വാഗമണ്ണില്‍
കെ.പി.എസ്.എച്ച്.എ. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വാഗമണ്ണില്‍

ഇടുക്കി: കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വാഗമണ്‍ ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടത്തി. പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കു മാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. രണ്ടുദിവസമായി നടന്ന ക്യാമ്പില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള സംഘടന ഭാരവാഹികള്‍ പങ്കെടുത്തു. പ്രഥമാധ്യാപകര്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഫാ. ബര്‍ക്കു മാന്‍സ് കുന്നുംപുറം വിശദീകരിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോണ്‍ വര്‍ഗ്ഗീസിന്റെ അധ്യക്ഷനായി. മുന്‍ എം.എല്‍.എ. ഇം.എം.ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അലക്‌സ് ജോര്‍ജ് ക്ലാസ് നയിച്ചു. കെ.പി.എസ്.എച്ച്. എ സംസ്ഥാന ജനറല്‍ സെക്രട്ടറി റെജിമോന്‍ വി.എം. . സംഘടനയുടെ അക്കാഡമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ജോ സെബാസ്റ്റ്യന്‍, സംസ്ഥാന ട്രഷറര്‍ ഉസ്മാന്‍ കെ.കെ. എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






