വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി. വാഴത്തോപ്പ് കത്തിഡ്രല്‍ ഗ്രൗണ്ടില്‍ ജില്ലാ പൊലിസ് മേധാവി കെ എം സാബു മാത്യു മുഖ്യാതിഥിയായി. എഡിഎന്‍ഒ സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനേജര്‍ ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടില്‍ സന്ദേശം നല്‍കി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന, ഇടുക്കി എസ്എച്ച്ഒ സോള്‍ജിമോന്‍ ഇ.കെ, പഞ്ചായത്തംഗം ജോസഫ് പാലാട്ടില്‍, ഹെഡ്മിസ്ട്രസ് എച്ച് എം അര്‍ച്ചന തോമസ്, പിടിഎ പ്രസിഡന്റ് ജോളി ആലപ്പുര, ബിജു കലയത്തിനാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?