ഭിന്നശേഷി വിഷയം: നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി 

ഭിന്നശേഷി വിഷയം: നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി 

Mar 28, 2025 - 13:01
 0
ഭിന്നശേഷി വിഷയം: നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി 
This is the title of the web page

ഇടുക്കി: ഭിന്നശേഷി മൂലം നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു. കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സുപ്രീം കോടതി വിധിയിലൂടെ കഴിയുമായിരിന്നിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കി നിയമനങ്ങള്‍ തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപരമായും സമരങ്ങളിലൂടെയും പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കി. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത അധ്യാപകരുടെ നിയമന സംബന്ധമായ പ്രയാസങ്ങളും പ്രശ്നങ്ങളും ക്രോഡീകരിച്ചു. ജില്ലാ പ്രസിഡന്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷനായി. പ്രസിഡന്റ് ജോബിന്‍ കെ കളത്തിക്കാട്ടില്‍ , സംസ്ഥാന കൗണ്‍സിലര്‍  ടി. ശിവകുമാര്‍, സംസ്ഥാന ഉപസമിതി ചെയര്‍മാന്‍ എന്‍. വിജയകുമാര്‍, ബിന്‍സ് ദേവസ്യ, റെജി ജോര്‍ജ്, കെ.എംജിനുമോന്‍ എന്നിവര്‍  സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow