മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ രണ്ടാമത്തെ ഡബിള്‍ ഡക്കര്‍ ബസ് നിരത്തിലിറങ്ങി

മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ രണ്ടാമത്തെ ഡബിള്‍ ഡക്കര്‍ ബസ് നിരത്തിലിറങ്ങി

Jan 2, 2026 - 17:57
 0
മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ രണ്ടാമത്തെ ഡബിള്‍ ഡക്കര്‍ ബസ് നിരത്തിലിറങ്ങി
This is the title of the web page

ഇടുക്കി:   മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ രണ്ടാമത്തെ ഡബിള്‍ ഡക്കര്‍ ബസ് നിരത്തിലിറങ്ങി. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ നിര്‍മിച്ച ബസ് ഇന്നലെ മൂന്നാര്‍ ഡിപ്പോയിലെത്തിച്ചിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ പ്രകൃതി മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാനുള്ള സൗകര്യാര്‍ഥമാണ് മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മൂന്നാറിലെത്തിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് വലിയ വിജയമായിരുന്നു. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന സര്‍വീസ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം തിരികെ ഡിപ്പോയിലെത്തും. രാവിലെ 8, 11.30, വൈകിട്ട് 3 എന്നിങ്ങനെയാണ് പുതിയ ബസിന്റെ സമയക്രമം. രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4 എന്നീ സമയങ്ങളിലാണ് നിലവിലെ ബസ് സര്‍വീസ് നടത്തുന്നത്. താഴത്തെ നിലയില്‍ 11, മുകളില്‍ 39 എന്നിങ്ങനെയാണ് സീറ്റുകളുടെ ക്രമീകരണം. പുറംകാഴ്ചകള്‍ പൂര്‍ണമായി കാണാവുന്ന രീതിയിലാണ് ഇരു ബസുകളും രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ബസ് യാത്രക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. ചടങ്ങില്‍ കെഎസ്ആര്‍ടിസി എംഡി പി എസ് പ്രമോജ് ശങ്കര്‍ പങ്കെടുത്തു. ഫെബ്രുവരി 8ന് സര്‍വീസ് ആരംഭിച്ച ആദ്യ ബസിന്റെ ഇതുവരെയുള്ള വരുമാനം ഒന്നേകാല്‍ കോടിയിലേക്കടുക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow