എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

ഇടുക്കി: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനുമായി ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍. എംപ്ലോയിസ് യൂണിയന്‍ ഐ.എന്‍.റ്റി.യു.സി യുടെ നേതൃത്വത്തില്‍ പീരുമേടിന്റെ മുന്‍ എം.എല്‍.എ കെ.കെ തോമസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.സി. അയ്യാ ദുരൈ എന്നിവരുടെ നാമധേയത്തിലാണ് എല്ലാ വര്‍ഷവും അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു വരുന്നത്. പീരുമേട് പാമ്പനാര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എച്ച് ആര്‍ പി ഇ യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പികെ രാജന്‍ അധ്യക്ഷനായി. യൂണിയന്‍ ഭാരവാഹി പികെ വിജയന്‍ സ്വാഗതമാശംസിച്ച ചടങ്ങ് ഐ.എന്‍.റ്റി.യു.സി പ്രസിഡന്റ് അഡ്വ: സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ മൊമെന്റോ നല്‍കി അനുമോദിച്ചു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ എ. ചെല്ലയ്യ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തോമസുകുട്ടി പുള്ളോലിക്കല്‍ നേതാക്കളായ പി. സെയ്താലി, പി.കെ. വിജയന്‍, കാജാ പാമ്പനാര്‍, പി. ഹരിഹരന്‍, ഇ. ചന്ദ്രന്‍, ശോഭാ വാവ, ഡി. രാജു കുമാരദാസ്, റ്റി. റോബര്‍ട്ട്, റ്റി. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






