അടിമാലി ടൗണിലെ ഇരുമ്പ് ഡിവൈഡറുകള്‍ തുരുമ്പെടുത്ത് നശിച്ചു
അടിമാലി ടൗണിലെ ഇരുമ്പ് ഡിവൈഡറുകള്‍ തുരുമ്പെടുത്ത് നശിച്ചു

ഇടുക്കി: അടിമാലി ടൗണില്‍ ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഡിവൈഡറുകള്‍ വാഹനങ്ങള്‍ക്ക് ഭീഷണി. കാലപ്പഴക്കത്തെ തുടര്‍ന്ന് ഇവയില്‍ ഭൂരിഭാഗവും നിലംപൊത്താറായ നിലയിലാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന സെന്‍ട്രല്‍ ജങ്ഷനിലും അടിമാലി-കുമളി ദേശീയപാതയിലെ കല്ലാര്‍കുട്ടി റോഡിലുമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി റോഡിനുനടുവില്‍ ഒരടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കാലപ്പഴക്കത്താല്‍ പലരും തുരുമ്പെടുത്ത് നശിച്ചു. നിലത്തേയ്ക്ക് വീണാല്‍ വാഹനങ്ങള്‍ക്ക് കേടുപാട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശിയാല്‍ പോലും ഇവ നിലംപൊത്തും. മാസങ്ങള്‍ക്ക് ഇവയിലൊരണ്ണം നിലത്തേയ്ക്ക് വീണിരുന്നു. അടിയന്തരമായി ഇവ മുറിച്ചുമാറ്റി പകരം പുതിയ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
What's Your Reaction?






