എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നെടുങ്കണ്ടത്ത് സ്വീകരണം നല്‍കി

എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നെടുങ്കണ്ടത്ത് സ്വീകരണം നല്‍കി

Feb 10, 2026 - 16:05
 0
എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നെടുങ്കണ്ടത്ത് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നെടുങ്കണ്ടത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നടപടികളും സമാനതകളില്ലാത്ത ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കുന്നതിനും യുഡിഎഫ് - ബിജെപി പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുകളി തുറന്നുകാട്ടുന്നതിനുമായാണ് ജാഥകള്‍ നടത്തുന്നത്. രാത്രി 8.30ഓടെ  എത്തിയ ജോസ് കെ മാണിയെ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍നിന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കിഴക്കേക്കവലയിലെ സ്റ്റേജിലേക്ക് ആനയിച്ചു. തുറന്ന വാഹനത്തില്‍ ഇരുചക്ര വാഹന റാലി, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. സമ്മേളനത്തില്‍ കെ.കെ ഷൈലജ ടീച്ചര്‍ എംഎല്‍എ, പി കെ ബിജു, പിപി സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യു കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ ലത്തീഫ്, ബിനോയി ജോസഫ്, എം എം മണി എംഎല്‍എ, സ്വാഗതസംഘം ചെയര്‍മാന്‍ ജിന്‍സന്‍ വര്‍ക്കി, കണ്‍വീനര്‍ എന്‍.പി സുനില്‍കുമാര്‍, സി വി വര്‍ഗീസ്, കെ കെ ജയചന്ദ്രന്‍, ജോയിസ് ജോര്‍ജ്, കെ സലിംകുമാര്‍, ജോസ് പാലത്തിനാല്‍, പി എന്‍ വിജയന്‍, സിബി മൂലേപ്പറമ്പില്‍, സനല്‍കുമാര്‍ മംഗലശേരില്‍, സി യു ജോയി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow