കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ 1964 -1980 കാലഘട്ടത്തില്‍ പഠിച്ച പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫാ. ജോസ് മാത്യു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. സോള്‍ ഓഫ് സെന്റ് ജോര്‍ജ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ ജോസ് കലയത്തിനാല്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ്, പൂര്‍വവിദ്യാര്‍ഥികളായ ജോണ്‍ വി ജോണ്‍, ജോയി ആനിത്തോട്ടം, അഡ്വ. ഇ എം ആഗസ്തി, ജോയി വെട്ടിക്കുഴി, തോമസ് രാജന്‍ ,അഡ്വ. തോമസ് പെരുമന, കെ വി വിശ്വനാഥന്‍, ഫ്രാന്‍സിസ് ചോക്കാട്ട്, സി. സിസിലി, അഡ്വ. ജോസഫ് കാവുങ്കല്‍, ജോസ് വെട്ടിക്കുഴ, ജോസഫ് ചിലമ്പന്‍, മാത്യു മാവുങ്കല്‍, ത്രേസ്യാമ്മ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കലാകായികരംഗത്ത് സംസ്ഥാനതലത്തില്‍ മികവ് പുലര്‍ത്തിയ ജോസഫ് ചിലമ്പന്‍, ജോസ് വെട്ടിക്കുഴ, ജി കെ പന്നാംക്കുഴി തുടങ്ങിയവരെ അനുമോദിച്ചു. പരിപാടിയില്‍ അന്തരിച്ച കെ സി ജോര്‍ജിനുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനും തീരുമാനിച്ചു.
What's Your Reaction?






