ഉടുമ്പന്‍ചോലയിലെ റവന്യു ഭൂമിയില്‍ അനധികൃത പാറ ഖനനം: നടപടി വൈകുന്നു 

ഉടുമ്പന്‍ചോലയിലെ റവന്യു ഭൂമിയില്‍ അനധികൃത പാറ ഖനനം: നടപടി വൈകുന്നു 

Jul 5, 2025 - 17:23
 0
ഉടുമ്പന്‍ചോലയിലെ റവന്യു ഭൂമിയില്‍ അനധികൃത പാറ ഖനനം: നടപടി വൈകുന്നു 
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ റവന്യുഭൂമി കൈയേറി കോടികളുടെ പാറഖനനം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നു. ചതുരംഗപ്പാറ വില്ലേജിലെ പാപ്പന്‍താവളത്തില്‍ സര്‍വേ നമ്പര്‍ 35/1ല്‍ പെട്ട സര്‍ക്കാര്‍ ഭൂമിയില്‍ നിന്നാണ് അനധികൃതമായി പാറ ഖനനം ചെയ്ത് കടത്തിയത്. സംഭവത്തില്‍ പൂഞ്ഞാര്‍ കൊച്ചേട്ടണ്ണില്‍ ജോര്‍ജ് ജോണ്‍, പാല വാലുപാറയില്‍ വി വിനോദ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒപ്പം പൊട്ടിച്ച് കടത്തിയ പാറയുടെ റോയല്‍റ്റിയായി 11.23 ലക്ഷം രൂപ പിഴ അടയ്ക്കാനും നിര്‍ദേശിച്ചു. എന്നാല്‍ പാറ പൊട്ടിച്ച് കടത്തി വില്‍പ്പന നടത്തി കോടികള്‍ തട്ടിയ ഇവര്‍ പാറമടയും ഉപേക്ഷിച്ച് മലയിറങ്ങിയതല്ലാതെ ഒരു രൂപ പോലും സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല. ലൈഫ് ഭവന പദ്ധതിക്കുവേണ്ടി പോലും പാറ പൊട്ടിക്കാന്‍ അനുമതിയില്ലാത്ത നാട്ടില്‍ നിന്നാണ് കോടികളുടെ പാറ റവന്യൂ ഭൂമിയില്‍ നിന്ന് പൊട്ടിച്ച് കടത്തിയത്. ഉടുമ്പന്‍ചോല പഞ്ചായത്തിലുള്‍പ്പെട്ട മറ്റ് പ്രദേശത്തുനിന്ന് അനുമതിയുടെ മറവില്‍ അളവില്‍ കൂടുതല്‍ പാറ പൊട്ടിച്ചവരുമുണ്ട്. ഇവരും റോയല്‍റ്റി ഇനത്തിലുള്ള തുക സര്‍ക്കാരിലേക്ക് അടയ്ക്കാതെ പാറമട ഉപേക്ഷിച്ച് മലയിറങ്ങുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഭൂമിയിലെ പാറ മോഷ്ടിച്ച് വില്‍പ്പന നടത്തി കോടികള്‍ കൈക്കലാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്നതാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow