ചിന്നക്കനാലില്‍ വീണ്ടും പുലിയുടെ ആക്രമണം
ചിന്നക്കനാലില്‍ വീണ്ടും പുലിയുടെ ആക്രമണം

ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ പുലിയുടെ ആക്രമണം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി പെരിയകനാല്‍ മേഖലയിലെത്തിയ പുലി തോട്ടം തൊഴിലാളി ജോസഫിന്റെ വളര്‍ത്തു നായയെ ആക്രമിച്ചു. രാത്രിയില്‍ നായയുടെ കുര കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി ഓടിമറഞ്ഞു. പരിക്കേറ്റ നായ്ക്ക് ചികിത്സ ലഭ്യമാക്കി. ഒരാഴ്ച മുമ്പ് തോട്ടം മേഖലയില്‍ പുലിയെ നാട്ടുകാര്‍ കാണുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വനം വകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ചക്കക്കൊമ്പന്‍ അടക്കമുള്ള കാട്ടാനകളുടെ സാന്നിധ്യം പതിവായി ഉണ്ടാകുന്ന മേഖലയാണ് ചിന്നക്കനാല്‍. ആനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ഇപ്പോള്‍ പുലിയും ജനവാസ മേഖലയില്‍ ഭീതി പരത്തുന്നത്. വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചശേഷം വരും ദിവസം പ്രദേശവാസികളുടെ യോഗം വിളിച്ച് പുലിയെ പിടികൂടാനുള്ള നടപടി ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






