പരീക്ഷ വിജയികളെ കട്ടപ്പന നഗരസഭ അനുമോദിച്ചു
പരീക്ഷ വിജയികളെ കട്ടപ്പന നഗരസഭ അനുമോദിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭാ പരിധിയിലെ എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ വിഷങ്ങളില്‍ എ പ്ലസ് നേടിയവരെയും ഡിഗ്രി റാങ്ക് ഹോള്‍ഡേഴ്‌സിനേയും അനുമോദിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. നഗരസഭ മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബേബി, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ ബേബി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






