ജില്ലാ പി.എസ്.സി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
ജില്ലാ പി.എസ്.സി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

ഇടുക്കി: ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പി.എസ്.സി ചെയര്‍മാന്‍ ഡോ: എം ആര്‍ ബൈജു അധ്യക്ഷനായി. കലക്ടര്‍ വി വിഘ്‌നേശ്വരി, കമ്മിഷന്‍ അംഗങ്ങളായ എസ് വിജയകുമാരന്‍ നായര്‍, ഡോ. മിനി സക്കറിയാസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിപി ജോണ്‍, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കൗണ്‍സിലര്‍മാരായ ജാന്‍സി ബേബി, സോണിയ ജെയ്ബി എന്നിവര്‍ സംസാരിച്ചു.
കട്ടപ്പന നഗരസഭ ഉടമസ്ഥതയില്‍ അമ്പലക്കവല ജങ്ഷനിലെ 20 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്നുനിലകളിലായി 13842.5 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മാണം. ഓരോ നിലക്കും 3336 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ജില്ലാ ഓഫിസിനോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാകും. ഇരുന്നൂറിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേസമയം ഓണ്‍ലൈന്‍ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കും. കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പി.എസ്.സി ഓഫീസ് 1984ലാണ് കട്ടപ്പനയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. 2002 മുതല്‍ കട്ടപ്പന ഭവന നിര്‍മാണ ബോര്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്നു. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ഉദ്യോഗാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും.
What's Your Reaction?






