അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ കട്ടപ്പനയില്‍ പായസ വിതരണം നടത്തി
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ കട്ടപ്പനയില്‍ പായസ വിതരണം നടത്തി
ഇടുക്കി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കട്ടപ്പനയില്‍ ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) പായസ വിതരണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം സര്‍വമേഖലകളിലും മുന്നേറ്റം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകളും യാതൊരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രികളുമായിരുന്നു. മന്ത്രിമന്ദിരങ്ങള്‍ കുത്തഴിഞ്ഞ കേന്ദ്രങ്ങളായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നവകേരളമെന്ന ആശയം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും മുന്നേറ്റം കൈവരിച്ചു. ലോകത്ത് അതിദാരിദ്ര്യമുക്തമായ രാജ്യം ചൈനമാത്രമാണ്. ഈ സന്ദര്‍ഭത്തിലാണ് പരിമിതമായ സാഹചര്യത്തിലും അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചിരിക്കുന്നതെന്നും സി വി വര്‍ഗീസ് പറഞ്ഞു.
ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ നഗരത്തില്‍ പായസം വിതരണംചെയ്തു. യാത്രക്കാര്‍, തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കാളികളായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി വി ആര്‍ സജി, സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ലിജോബി ബേബി, എം ആര്‍ റെജി, പി ബി ഷിബുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?