കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ വായമൂടിക്കെട്ടി സമരം നടത്തി
കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ വായമൂടിക്കെട്ടി സമരം നടത്തി
ഇടുക്കി: കര്‍ഷക മോര്‍ച്ച ഇടുക്കി ജില്ലാസൗത്ത് കമ്മിറ്റി കട്ടപ്പന ഗാന്ധി സ്‌ക്വയറിന് മുമ്പില്‍ വായ് മൂടികെട്ടി നില്‍പ്പ്‌സമരം നടത്തി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എല്‍സിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയം അവസാനിപ്പിക്കുക, അതീവ ദാരിദ്രമുക്ത കേരളം എന്ന ജനദ്രോഹ നടപടി അവസാനിപ്പിക്കുക, സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായിട്ടും നൂറിലേറെ പേര്‍ മരണപ്പെട്ടിട്ടും വന്യമൃഗങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാവശ്യമായ ഒരുനടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുക, എന്നീ ആ അവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. കര്‍ഷക മോര്‍ച്ച ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത്ത് ശശി, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സനോജ് സരസന്‍, ഗോപി ഊളാനിയില്‍, പ്രസാദ് അമൃതേശ്വരി,
ടിസി ദേവസ്യ, ഗൗതം, കെ എന്‍ പ്രകാശ്, രത്‌നമ്മ ഗോപിനാഥ്, പി കെ പ്രസാദ്, സുരേഷ്‌കുമാര്‍, സുരേഷ് ബാബു, പളനിവേല്‍, ഷിനു, ബി രവി, ജോര്‍ജ് മാത്യൂ, ടി ബി ഹരി, രാജന്‍ മണ്ണൂര്‍, തങ്കച്ചന്‍ കണ്ടങ്കുളം, അജേഷ്, ജോസ് വേഴപ്പറമ്പില്‍, ജോയി എടപ്പാടി, ചന്ദ്രശേഖരന്‍, ഈശ്വരന്‍ പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

