കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം: സിഐടിയു കട്ടപ്പനയില്‍ പായസവിതരണം നടത്തി
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം: സിഐടിയു കട്ടപ്പനയില്‍ പായസവിതരണം നടത്തി
ഇടുക്കി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സിഐടിയു കട്ടപ്പനയില്‍ പായസം വിതരണം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം സര്‍വമേഖലകളിലും മുന്നേറ്റം കൈവരിച്ചുവെന്നും യുഡിഎഫ് ഭരണകാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകളും യാതൊരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രികളുമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രിമന്ദിരങ്ങള്‍ കുത്തഴിഞ്ഞ കേന്ദ്രങ്ങളായി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നവകേരളമെന്ന ആശയം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. ലോകത്ത് അതിദാരിദ്ര്യമുക്തമായ രാജ്യം ചൈനമാത്രമായ ഈ സന്ദര്‍ഭത്തിലാണ് പരിമിതമായ സാഹചര്യത്തിലും അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചിരിക്കുന്നതെന്നും സി വി വര്‍ഗീസ് പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി വി ആര്‍ സജി, സിപിഐഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ലിജോബി ബേബി, എം ആര്‍ റെജി, പി ബി ഷിബുലാല്‍ എന്നിവര്‍ സംസാരിച്ചു. നിരവധി യാത്രക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

