കുമളിയില്‍ 18 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കുമളിയില്‍ 18 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കുമളി ഒന്നാംമൈല്‍ സ്വദേശി മുഹമ്മദ് ബഷീര്‍(43), അമരാവതി രണ്ടാംമൈല്‍ സ്വദേശി നഹാസ് ഇ നസീര്‍(33) എന്നിവരെ ഡാന്‍സാഫ് സംഘവും കുമളി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു. കുമളി ടൗണിന് സമീപം തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തുനിന്നാണ് സംഘം പിടിയിലായത്. ഡാന്‍സാഫ് സംഘം മഫ്തിയില്‍ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു.
വിശാഖപട്ടണത്തുനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു. കുമളി എസ്എച്ച്ഒ പി എസ് സുജിത്ത്, എസ്‌ഐമാരായ ജമാല്‍, നൗഷാദ്, എഎസ്എ സുനില്‍, സിപിഒമാരായ അജിമോന്‍, ഷിജുമോന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






