എന്‍സിപി (എസ്) ജില്ലാ പ്രതിനിധി സമ്മേളനം നടത്തി
എന്‍സിപി (എസ്) ജില്ലാ പ്രതിനിധി സമ്മേളനം നടത്തി

ഇടുക്കി: എന്‍സിപി (എസ്) ജില്ലാ പ്രതിനിധി സമ്മേളനം നടത്തി. ചെറുതോണി സ്റ്റോണേജ് ഓഡിറ്റോറിയത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ടി മൈക്കിള്‍ അധ്യക്ഷനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, മാത്യൂസ് ജോര്‍ജ്, സുഭാഷ് പുഞ്ചാക്കോട്ടില്‍, സിനോജ് വള്ളാടി, അരുണ്‍ പി മാണി, ഡോ. കെ സോമന്‍ എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






