കുമളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റവിചാരണ യാത്ര 17 മുതല്‍
കുമളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റവിചാരണ യാത്ര 17 മുതല്‍

ഇടുക്കി: കുമളി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ കോണ്‍ഗ്രസ് കുമളി മണ്ഡലം പ്രസിഡന്റ് പി പി റഹിം നയിക്കുന്ന കുറ്റവിചാരണയാത്ര 17 മുതല്‍ 22 വരെ നടത്തും. 17ന് വൈകുന്നേരം ചെങ്കരയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ചുറ്റി സഞ്ചരിക്കുന്ന യാത്ര 19ന് കുമളി ഒന്നാം മൈലില്‍ സമാപിക്കും. അഞ്ചുവര്‍ഷത്തെ അഴിമതികളും സ്വജനപക്ഷപാതവും വികസന മുരടിപ്പും കെടുകാര്യസ്ഥതയും യാത്രയില്‍ ഉടനീളം ചര്‍ച്ച ചെയ്യപ്പെടുമെന്ന് നേതാക്കള്‍ പറഞ്ഞു. യാത്രയുടെ വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ എം എന്‍ ഗോപി, സിറിയക് തോമസ്, റോബിന്‍ കാരക്കാട്ട്, എം എം വര്‍ഗീസ്, സന്തോഷ് പണിക്കര്‍, ഷാജി പൈനാടത്ത് എന്നിവര്‍ പങ്കെടുക്കും.19ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യും. 22ന് കുമളി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ച് കെപിസിസി വക്താവ് ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്യു. വാര്‍ത്താസമ്മേളനത്തില്‍ യാത്രയുടെ സംഘാടക സമിതി ചെയര്‍മാന്‍ ബിജു ദാനിയേല്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, മണ്ഡലം പ്രസിഡന്റ് പി പി റഹിം, ഡിസിസി അംഗം സന്തോഷ് പണിക്കര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ സനൂപ് സ്‌കറിയ പുതുപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






