ചക്കുപള്ളം പഞ്ചായത്തില്‍ വികസന സദസ് നടത്തി 

ചക്കുപള്ളം പഞ്ചായത്തില്‍ വികസന സദസ് നടത്തി 

Oct 15, 2025 - 10:29
 0
ചക്കുപള്ളം പഞ്ചായത്തില്‍ വികസന സദസ് നടത്തി 
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് വികസന സദസ് അണക്കര എസ്എന്‍ഡിപി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനും വികസന പദ്ധതികളെ കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തുന്നതിനും പൊതുജനാഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിച്ചത്. ത്രിതല പഞ്ചായത്ത് സമിതി അംഗങ്ങള്‍ ഈ കാലയളവില്‍ ചെയ്ത വികസന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്തുമായി ബന്ധപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാബു കുറ്റിപാലക്കലിന് പഞ്ചായത്ത് പ്രത്യേക ആദരവ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈനി റോയി, ഷൈല വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പി ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സുകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീന ബിസി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു കൊല്ലമല, പഞ്ചായത്ത് സമിതി അംഗങ്ങളായ പി കെ രാമചന്ദ്രന്‍, അമ്മിണി ഗോപാലകൃഷ്ണന്‍, ബിന്ദു ജയകുമാര്‍, റീന വിനോദ്, അന്നക്കുട്ടി വര്‍ഗീസ്, മറിയാമ്മ ചെറിയാന്‍, സൂസന്‍ മാത്യു, വി ജെ രാജപ്പന്‍, സുരേന്ദ്രന്‍ മാധവന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow