ആംബുലൻസ് ഇടിച്ച് വയോധിക മരണപ്പെട്ട സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് നടപടി സ്വികരിച്ചു.
ആംബുലൻസ് ഇടിച്ച് വയോധിക മരണപ്പെട്ട സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് നടപടി സ്വികരിച്ചു.

ഉപ്പുതറയിൽ വായോധിക ആംബുലൻസ് ഇടിച്ച് മരണപ്പെട്ട സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് നടപടി സ്വികരിച്ചു. മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടം ഉണ്ടായപ്പോൾ വേണ്ട നടപടി സ്വികരിക്കാതെ വാഹനം നിർത്താതെ കടന്നുപോകൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഉപ്പുതറ പോലീസ് നടപടി സ്വികരിച്ചത്.
ബുധൻ ഉച്ചയോടെയാണ് റോഡ് മുറിച്ചു കടന്ന കിഴുകാനം മുല്ല സ്വദേശി പുതുപറമ്പിൽ സരസമ്മയെ വേഗതയിൽ എത്തിയ ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചത്. സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം അപകടം ഉണ്ടാക്കിയ ആംബുലൻസ് ഇവരെ ആശുപത്രിയിൽ എത്തിക്കാനോ, മറ്റ് നടപടികൾ സ്വികരിക്കാനോ നിൽക്കാതെ കടന്നു പോയി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് സരസമ്മ മരണപ്പെട്ടത്.
What's Your Reaction?






