സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്‌ത്രോത്സവം അടിമാലിയില്‍ തുടങ്ങി
സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്‌ത്രോത്സവം അടിമാലിയില്‍ തുടങ്ങി

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് അടിമാലി ഗവ. ഹൈസ്‌കൂളില്‍ തുടക്കമായി. വെള്ളിയാഴ്ച രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മേള ഉദ്ഘാടനം ചെയ്യും. അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
പ്രദര്‍ശന സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ആദ്യമായാണ് ടെക്‌നിക്കല്‍ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലെ 39 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഐഎച്ച്ആര്‍ഡിയുടെ 9 ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുമായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.സമാപന സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






