പീരുമേട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം: വ്യാപക കൃഷി നാശം
പീരുമേട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം: വ്യാപക കൃഷി നാശം

ഇടുക്കി: പീരുമേട് ജനവാസ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വ്യാപക കൃഷി നാശം. പീരുമേട് സബ് ട്രഷറിക്ക് സമീപം ഗവ: ഗസ്റ്റ് ഹൗസ്‌റോഡില്‍ പൂമല ഇന്ദ്രീസിന്റെ പുരയിടത്തിലാണ് വെള്ളിയാഴ്ച വെളുപ്പിന് 5 മണിയോടുകൂടി കാട്ടാന എത്തി വ്യാപക കൃഷി നാശം വരുത്തിയത്. വലിയ ശബ്ദം കേട്ട വീട്ടുകാര്‍ പുറത്തിറങ്ങി ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാട്ടാന കൃഷി ദേഹണ്ണങ്ങള്‍ നശിപ്പിക്കുന്നതായി കണ്ടിരുന്നു. തുടര്‍ച്ചയായ കാട്ടാനകളുടെ ആക്രമണം മൂലം ഇന്ദ്രീസിന്റെ പുരയിടത്തില്‍ ഒരു തെങ്ങും തൈത്തെങ്ങുകളും ഏതാനും വാഴകളും മാത്രമാണ് അവശേഷിക്കുന്നത്.കഴിഞ്ഞ ദിവസം പീരുമേട് കച്ചേരിക്കുന്നില്‍ ജയേഷിന്റെ പുരയിടത്തില്‍ എത്തിയ കാട്ടാന വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ജനസഞ്ചാരം ഏറെയുള്ള പീരുമേട് സബ് ട്രഷറി എക്‌സൈസ് ഓഫീസ,് ഐഎച്ച്ആര്‍ഡി സ്‌കൂള്‍, ഗവ: ഗസ്റ്റ് ഹൗസ്, മരിയ ഗിരി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലേക്ക് പോവുന്ന പ്രധാന പാതയില്‍ തുടര്‍ച്ചയായി കാട്ടാനയുടെ സാന്നിധ്യമുണ്ടാവുന്നതോടെ പകലും രാത്രിയിലും ഏറെ ഭീതിയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്.പീരുമേട് ജനവാസ മേഖലയിലെ നിരന്തരവന്യമൃഗ ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐഎം ന്റെ നേതൃത്വത്തില്‍ വനം വന്യജീവി വകുപ്പ് റേഞ്ച് ഓഫീസറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് തൊട്ടു പിന്നാലെയാണ് വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായിരിക്കുന്നത്.
What's Your Reaction?






