ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ 12 വീടുകളുടെ നിര്‍മാണം തുടങ്ങി: ഡീന്‍ കുര്യാക്കോസ് എംപി തറക്കല്ലിട്ടു

ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ 12 വീടുകളുടെ നിര്‍മാണം തുടങ്ങി: ഡീന്‍ കുര്യാക്കോസ് എംപി തറക്കല്ലിട്ടു

Nov 16, 2023 - 20:04
Jul 6, 2024 - 20:36
 0
ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ 12 വീടുകളുടെ നിര്‍മാണം തുടങ്ങി: ഡീന്‍ കുര്യാക്കോസ് എംപി തറക്കല്ലിട്ടു
This is the title of the web page

ഇടുക്കി: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ 12 വീടുകളുടെ നിര്‍മാണം തുടങ്ങി. എംപി വീടുകള്‍ക്ക് തറക്കല്ലിട്ടു. വാത്തിക്കുടി പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളായ രാജപുരം, പെരിയാര്‍വാലി എന്നിവിടങ്ങളിലാണ് വീട് നിര്‍മിക്കുന്നത്. പ്രളയബാധിത കുടുംബങ്ങള്‍ക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ മൂന്നുസെന്റ് വീതമുള്ള സ്ഥലത്താണ് 504 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മിക്കുന്നത്. രണ്ടുമാസംകൊണ്ട് വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ചടങ്ങില്‍ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്ന് അധ്യക്ഷനായി. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ കെ സി വര്‍ഗീസ്, സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ബേസില്‍, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എബി തോമസ്, വാത്തിക്കുടി പഞ്ചായത്ത് അംഗം ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി തോമസ്, റിന്റാമോള്‍ വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ബിജുമോന്‍, അനില്‍, പ്രദീപ്, പൊതുപ്രവര്‍ത്തകരായ നോബിള്‍ ജോസഫ്, അനീഷ് ചേനക്കര എന്നിവര്‍ സംസാരിച്ചു. നിരവധി പ്രദേശവാസികളും പങ്കെടുത്തു.

കൊക്കയാര്‍ പഞ്ചായത്തിലെ പ്രളയബാധിതരായ 20പേര്‍ക്കാണ് ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചുനല്‍കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow