സംസ്‌കാര സാഹിതിയുടെ ദേശഭക്തിഗാന മത്സരം 14ന് കട്ടപ്പനയില്‍
സംസ്‌കാര സാഹിതിയുടെ ദേശഭക്തിഗാന മത്സരം 14ന് കട്ടപ്പനയില്‍
ഇടുക്കി: കെപിസിസിയുടെ കലാ -സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി 14ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം നടത്തും. 14 ന് രാവിലെ 10ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനിലാണ് മത്സരം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അനുസ്മരണ സമ്മേളനവും തുടര്‍ന്ന് മത്സരവും നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5001 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3001 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 2001 രൂപയും സമ്മാനമായി നല്‍കും. അഞ്ച് മിനിട്ട് സമയമാണ് ഗാനം ആലപിക്കുന്നതിന് ഓരോ ടീമിനും നല്‍കുക. പരമാവധി ഏഴ് പേരാണ് ഒരു ടീമില്‍ ഉണ്ടാകേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍, തങ്ങളുടെ സ്‌കൂള്‍ ഹെഡ്മാസ്റ്ററോ പ്രിന്‍സിപ്പലോ നല്‍കുന്ന സാക്ഷ്യപാത്രം മത്സരം ആരംഭിക്കുന്നതിന് മുമ്പായി ഹാജരാക്കേണ്ടതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 12ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747898923, 9447391334, 9400175894, 9387710029 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കാര സാഹിതി നിയോജക മണ്ഡലം ചെയര്‍മാന്‍ ഷാജി വെള്ളംമാക്കല്‍, കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, സംസ്‌കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി ജാക്സണ്‍ സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?