കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി
ഇടുക്കി: കട്ടപ്പന ബിആര്‍സി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലോക ഭിന്നശേഷി ദിനാഘോഷം നടത്തി. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ റാലി ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹ്യദ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ബിഗ് ക്യാന്‍വാസ് ഗവ. ട്രൈബെല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിന്ധു പി ഡി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഗവ.കോളേജ് പ്രിന്‍സിപ്പല്‍ കണ്ണന്‍ വി ഉദ്ഘാടനം ചെയ്തു. സിനിമ, മിമിക്രി ആര്‍ട്ടിസ്റ്റ് സുനില്‍ കട്ടപ്പന ഭിന്നശേഷി ദിന സന്ദേശം നല്‍കി. സിബി എബ്രഹാം, സൗമ്യ രവീന്ദ്രന്‍, എയ്ഞ്ചല്‍ കെ, സിജി തോമസ്, സുരേന്ദ്രന്‍ പി.എന്‍, ഷാന്റി പിടി എന്നിവര്‍ സസാരിച്ചു.
What's Your Reaction?