പോക്‌സോ കേസില്‍ വണ്ടന്‍മേട് മാലി സ്വദേശി അറസ്റ്റില്‍
പോക്‌സോ കേസില്‍ വണ്ടന്‍മേട് മാലി സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്‍മേട് മാലി സ്വദേശി കെ. മണി(എട്ടര മണി) യാണ് വണ്ടന്‍മേട് പൊലീസിന്റെ പിടിയിലായത്. ക്രിസ്മസ് അവധി ദിവസങ്ങളില്‍ കുട്ടിയെ ബലമായി വീട്ടിലെത്തിച്ച് മൂന്നുതവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണ് മണി. കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ വണ്ടന്‍മേട് എസ്എച്ച്ഒ അരുണ്‍ നാരായണന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. എബി മാത്യു, എസ്.ഐമാരായ മഹേഷ് പി.വി, വിനോദ് സോപാനം, സി.പി.ഒമാരായ ജയ്‌മോന്‍ ആര്‍, രേവതി എ.ആര്‍, ജിഷ പി.ആര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






